വില കയറ്റത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ചു കെ.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.പി ബോബിന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷറഫ് പറപ്പള്ളി ,സോജോ തോമസ് ,സി. വിജയകുമാര്‍ , റോജന്‍ മാത്യു ,പി.എച്ച് ഹാരിസ് മോന്‍ ,സെലസ്റ്റിന്‍ സേവ്യര്‍ ,കെ.സി ആര്‍ തമ്പി ,സഞ്ജയ് എസ് നായര്‍ , ജെ. ജോബിന്‍സണ്‍ ,ജോഷി മാത്യു, അനുപ് പ്രാപ്പുഴ , പ്രദീഷ് കുമാര്‍ കെ.സി, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.




0 Comments