വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടുമ്പിടി മാക്കുന്നേല്‍ സുദീപ് സന്തോഷ് ആണ് പാലാ പോലീസിന്റെ പിടിയിലായത്. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിക്കുകയായിരുന്നു. മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്നും വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് ദളിത് വിഭാഗക്കാരിയായ യുവതി പാലാ സിഐ കെ.പി.ടോംസണ് പരാതി നല്‍കിയത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുദീപ് മൊബൈലില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് സിഐ കെ.പി.ടോംസണ്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡ് ചെയ്തു.



0 Comments