പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ സെമിനാറും റാലിയും നടന്നു. എന്‍എസ്എസ് യൂണിറ്റും ഭാരത് സ്‌കൗട്ടും എക്‌സൈസ് വിമുക്തി മിഷനും ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ ബോധവല്കരണ ക്ലാസ് നയിച്ചു. പ്രിവന്റീവ് ഓഫീസര്‍ വിനോദ് കുമാര്‍, വിനിത വി നായര്‍, പാര്‍വതി രാജേന്ദ്രന്‍, ആന്റോ ജോര്‍ജ്ജ്, നീല്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ സൈക്കിള്‍ റാലി അസി. എക്‌സൈസ് കമ്മീഷണര്‍ സോജന്‍ സെബാസ്റ്റിയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.




0 Comments