Breaking...

9/recent/ticker-posts

Header Ads Widget

രോഗികള്‍ പോകുന്ന ഭാഗത്ത് നെറ്റ് അടിക്കാന്‍ തീരുമാനം



പാലാ ജനറല്‍ ആശുപത്രിയുടെ പുതിയ ഒ.പി. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഡോക്ടര്‍മാര്‍ ഇരിക്കുന്നിടത്തേക്ക്  രോഗികള്‍ പോകുന്ന ഭാഗത്ത് നെറ്റ് അടിക്കാന്‍ തീരുമാനം. കൊവിഡ് സെന്ററിനോട് ചേര്‍ന്നുള്ള വഴിയേ മറ്റ് രോഗികള്‍ പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഇടതുമുന്നണി നേതാക്കള്‍ ജനറല്‍ ആശുപത്രി ആര്‍.എം.ഒ. ഡോ. അനീഷ് കെ. ഭദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കൊവിഡ് സെന്ററിന്റെ ജനാലകള്‍ ഉള്‍പ്പെടുന്ന ഭാഗം മറച്ചുകൊണ്ട് നെറ്റ് അടിക്കാന്‍ ഇടതുമുന്നണി നേതാക്കളും കൗണ്‍സിലര്‍മാരും ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സി.പി.എം. നേതാക്കളായ ഷാര്‍ളി മാത്യു, കെ.കെ. ഗിരീഷ് കുമാര്‍, അജി, രാജു എന്നിവര്‍ക്കൊപ്പം സി.പി.എം. പാലാ നഗരസഭ പാര്‍ലമെന്റററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, കൗണ്‍സിലര്‍മാരായ ബിന്ദു മനു, ഷീബ ജിയോ, സതി ശശികുമാര്‍, ജോസിന്‍ ബിനോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Post a Comment

0 Comments