സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നല്കുന്ന പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എംഎല്‍എ കെകെ രമ. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ തന്റേടത്തോടെ പ്രതികരിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരുമെന്നും അവര്‍ പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യമെന്ന് പറഞ്ഞ് അധികാരത്തിലെത്തി നവോത്ഥാന മതില്‍ നിര്‍മിച്ച ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ സ്ത്രീകള്‍ നല്കുന്ന പരാതികളില്‍ നടപടിയെടുക്കാത്തത് ലജ്ജാകരമെന്നും കെകെ രമ പറഞ്ഞു.




0 Comments