Breaking...

9/recent/ticker-posts

Header Ads Widget

പാലാ നാരായണന്‍ നായര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു



കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പാലാ നാരായണന്‍ നായര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് സി കാപ്പന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. അര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് നല്‍കിയത്. അവാര്‍ഡ് കമ്മിറ്റിയംഗം രവി പുലിയന്നൂര്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. സുകുമാരന്‍ നായര്‍ പെരുമ്പ്രായില്‍ മഹാകവി പാലാ അനുസ്മരണ പ്രഭാഷണം നടത്തി. നൈസ് മോള്‍ സ്‌കറിയ മഹാകവിയുടെ ജീവിത രേഖ അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഗുരുജനങ്ങളെ ആദരിച്ചു. എം എസ് ശശിധരന്‍ നായര്‍, സാംജി ടിവിപുരം, ലാലിച്ചന്‍ ജോര്‍ജ്ജ്, ബാബു കെ ജോര്‍ജ്ജ്, പ്രഫ. സതീഷ് ചൊള്ളാനി, ജി രഞ്ചിത്ത്, ശ്രീലത എസ്, രവി പാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു. കിസ്‌കോ ബാങ്ക് നല്‍കുന്ന ഏഴാമത് പാലാ പുരസ്‌കാരമാണ് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിക്കപ്പെട്ടത്.




Post a Comment

0 Comments