പാലാ നഗരസഭയില്‍ വികസന രേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന വികസന പരിപാടികളെക്കുറിച്ചും ജന്‍ഡര്‍ ബഡ്ജറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് നടന്നത്. നഗരസഭ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഷാജു വി തുരുത്തന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി എ പയസ്, കില റിസോഴ്‌സ് പേഴ്‌സണ്‍ ഷീബ കെ എന്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments