Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി കമ്പിയില്‍ കുരുങ്ങിയ പ്രാവിന് പുതുജീവന്‍



വൈദ്യുതി കമ്പിയില്‍ കുരുങ്ങിയ പ്രാവിന് ഫയര്‌ഫോഴ്‌സിന്റെ കരുതലില്‍ പുതുജീവന്‍. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച വൈകിട്ടാണ് വൈദ്യുത ലൈനില്‍ പ്രാവ് കുടുങ്ങിയത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ജീവന്‍ തിരികെ ലഭിച്ചതിലുള്ള ആശ്വാസത്തോടെ പ്രാവ് പറന്നകന്നപ്പോള്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെയും കണ്ടുനിന്നവരുടെയും മനസ്സു നിറഞ്ഞു. ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജി പി നായര്‍, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ വി എസ് ജോസഫ്, പി എന്‍ രാജീവ്, വി ബിനു, രോഹിത്, എം കെ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്.




Post a Comment

0 Comments