മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റി പെന്‍ഷണേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല കവാടത്തില്‍ ധര്‍ണ നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിതമായ രാഷ്ട്രീയവല്‍ക്കണത്തിനെതിരെയും, പെന്‍ഷന്‍കാരോട് മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലെ വിവേചനത്തിനെതിരെയും ,പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക തടഞ്ഞുവച്ചതിനെതിരെയുമായിരുന്നു ധര്‍ണ. കെ .പി .സി.സി നിര്‍വാഹക സമിതിയംഗം ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജി.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ജോണ്‍സന്‍, എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് വി എസ് ഗോപാലകൃഷ്ണന്‍ നായര്‍ , ജനറല്‍ സെക്രട്ടറി എന്‍.മഹേഷ്, ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് പ്രദീപ് കെ ബി , പെന്‍ഷനേഴ്‌സ് യൂണിയന്‍ രക്ഷാധികാരി എ മുരളീധരന്‍ പിള്ള , ജോര്‍ജ് വര്‍ഗീസ് ,ജി.പ്രകാശ്, എ. പദ്മകുമാരിയമ്മ, തമ്പി മാത്യു, ഇ ആര്‍ അര്‍ജുനന്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments