കിടപ്പുരോഗിയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ച് ജനമൈത്രി പോലീസ്. കടപ്ലാമറ്റം പഞ്ചായത്തിലെ ഇലയ്ക്കാട് കോളനിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ ചന്ദ്രന്റെ വീട്ടിലാണ് വൈദ്യുതി എത്തിയത്. ജനമൈത്രി പോലീസ് നടത്തിയ ഭവന സന്ദര്‍ശനത്തിന് ഇടയിലാണ് വീട്ടില്‍ വൈദ്യുതി ഇല്ലെന്ന് അരിഞ്ഞത്. തുടര്‍ന്ന് ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍ മാനേജര്‍ ജോര്‍ജ്ജ് കുളങ്ങരയുടെയും പാലാ സന്‍മനസ് ജോര്‍ജ്ജിന്റെയും സഹകരണത്തോടെ വീട് വയറിംഗ് നടത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസര്‍മഎസ് ഐ ബാബു, സിപിഒ ശ്യാം എന്നിവര്‍ നേതൃത്വം നല്കി.




0 Comments