കിടങ്ങൂരില്‍ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കുംമുറി മഞ്ഞപ്പള്ളികുന്ന് പടിഞ്ഞാറേതില്‍ അഭിലാഷ് രാജുവാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ് പൊതികളുമായാണ് ഇയാളെ കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തെക്കും മുറി വൈക്കോല്‍പ്പാടം ക്ഷേത്രം ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുമ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കേസില്‍ പല തവണ ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. കിടങ്ങൂര്‍ എസ് എച്ച് ഒ ബിജു കെ ആര്‍ ന്റെ നേതൃത്വത്തില്‍ എസ് ഐ കുര്യന്‍ മാത്യു, എ എസ് ഐ എബി, സുനില്‍കുമാര്‍ എം ജി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.




0 Comments