നെച്ചിപ്പുഴൂര്‍ ദര്‍ശനയില്‍ പ്രൊഫസര്‍ പി രവീന്ദ്രനാഥ് നിര്യാതനായി. 79 വയസായിരുന്നു. വിവിധ എന്‍എസ്എസ് കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം എന്‍എസ്എസ് കോളേജ് വാഴൂര്‍ എക്കണോമിക്‌സ് വിഭാഗം തലവനായി വിരമിച്ചു. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎ - യുടെ സംസ്ഥാന പ്രസിഡന്റ് , പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദങ്ങള്‍ അലങ്കരിച്ചിരുന്നു. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാലകളില്‍ സെനറ്റ് മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച 2 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.



0 Comments