ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ മണിമല പഞ്ചായത്ത് ഒന്നാം സ്ഥാനവും കിടങ്ങൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. മണിമലയില്‍ 55.12 ശതമാനം തുക വിനിയോഗിച്ചപ്പോള്‍ കിടങ്ങൂരില്‍ 53.23 ശതമാനം തുകയാണ് വിനിയോഗിച്ചത്. 51.01 ശതമാനം ചിലവഴിച്ച ഉഴവൂരിനാണ് മൂന്നാം സ്ഥാനം. നഗരസഭകളില്‍ 38.12 ശതമാനം ചിലവഴിച്ച വൈക്കം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 32.85 ശതമാനം തുക വിനിയോഗിച്ച് പാലാ നഗരസഭ രണ്ടാം സ്ഥാനത്തെത്തി. കോട്ടയം ജില്ല സംസ്ഥാന തലത്തില്‍ എട്ടാം സ്ഥാനത്താണ്. 31.68 ശതമാനം തുകയാണ് ഇതുവരെ ജില്ലയില്‍ ചിലവഴിക്കപ്പെട്ടത്.




0 Comments