പി.ടി തോമസ് എംഎല്‍എ അന്തരിച്ചു. തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.ടി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. 70കാരനായ പിറ്റി തോമസ് അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഇടുക്കി രാജമുടി ഉപ്പുതോട് സ്വദേശിയാണ് പിറ്റി തോമസ്. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016ലും 2021ലും തൃക്കാക്കരയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയനേതാവായിരുന്നു പിറ്റി തോമസ്. അദ്ദേഹത്തിേന്റെ വിയോഗം യുഡിഎഫിന് നികത്താനാവാത്ത വിടവാണെന്നും ആരെങ്കിലും എതിര്‍ക്കുന്നു എന്ന പേരില്‍ പറയുന്ന കാര്യങ്ങള്‍ മാറ്റി പറയാത്ത ചങ്കുറപ്പുള്ള നേതാവായിരുന്നു പി.റ്റി. തോമസെന്നം യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.




0 Comments