കല്‍ക്കട്ടയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നിന്നും രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്ത രമ്യ രാജപ്പനെ നാട് അനുസ്മരിച്ചു. പത്താമത് ചരമവാര്‍ഷികദിനത്തില്‍ ഉഴവൂരിലെ ഭവനത്തില്‍ രമ്യയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങുകളും നടന്നു. അനുസ്മരണ സമ്മേളനം ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. സി ഐ തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജോണി പി സ്റ്റീഫന്‍, മെമ്പര്‍ ഏലിയാമ്മ കുരുവിള, തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments