മഴ മാറിയിട്ട് മൂന്നാഴ്ച പോലും ആകുന്നതിന് മുമ്പ് മീനച്ചിലാറ്റിലെ ജലനിരപ്പ് താഴുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഡിസംബര്‍ 6ന് കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 25 ആയപ്പോഴേക്കും മീനച്ചിലാറ്റിലെ ജലനിരപ്പ് താഴ്ന്ന് പലയിടത്തും പാറക്കെട്ടുകള്‍ തെളിഞ്ഞ നിലയിലാണ്. ആറ്റില്‍ കുളിക്കാനെത്തുന്നവര്‍ക്ക് പാറക്കെട്ടുകള്‍ക്കിടയിലെ ചെറിയ നീര്‍ച്ചാലുകളാണ് ആശ്വാസമായിട്ടുള്ളത്. ഭയപ്പാടില്ലാതെ കുളിക്കാന്‍ കഴിയുന്നത് മാത്രമാണ് ആശ്വാസമാകുന്നത്. കിടങ്ങൂരിലെ ചെക്ക്ഡാമിന് സമീപം ജലനിരപ്പ് താഴ്ന്ന പ്രദേശങ്ങളില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനും, മീന്‍ വലവീശി പിടിക്കാനും നിരവധിയാളുകളാണെത്തുന്നത്. നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ അപകടഭീഷണിയില്ലാതെ ചൂണ്ടയിടാനും, മീന്‍പിടിക്കാനും ഇവര്‍ക്ക് കഴിയുന്നു.




0 Comments