Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം ആശ്രമ ദേവാലയത്തില്‍ ചാവറ പിതാവിന്റ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍



തീര്‍ഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റ തിരുനാള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്ന് വരെ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് നടക്കുന്ന വിശുദ്ധ ചാവറ പിതാവിന്റ സ്വര്‍ഗ്ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷികാചരണ സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യാനായിഡു വിശിഷ്ടാതിഥിയായി പങ്കെടുക്കും. മന്ത്രി വി എന്‍.വാസവന്‍ അധ്യക്ഷത വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം, വിശുദ്ധ ചാവറ പിതാവിന്റ രൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണം എന്നിവ നടക്കും. മാന്നാനം ആശ്രമ ശ്രേഷ്ഠന്‍ ഫാ.മാത്യൂസ് ചക്കാലയ്ക്കല്‍, അസി.ഡയറക്ടര്‍ ഫാ.തോമസ് കല്ലുകുളം, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.




Post a Comment

0 Comments