അതിരമ്പുഴ സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഡോ. ഐറിന്‍ അധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ് റോസിലി തോമസ്, വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ്, പി ടി എ പ്രസിഡന്റ് ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലിസി തോമസ്, അനില്‍, പോള്‍ തോമസ്, അനീഷ കെ മാത്യു, രാജു എം ജോര്‍ജ്, സിബി സ്‌കറിയ, മഞ്ജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.




0 Comments