Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുന്നതിനായി സൈബര്‍ സുരക്ഷ സെമിനാര്‍


സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ച് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്ക്കരിക്കുന്നതിനായി സൈബര്‍ സുരക്ഷ സെമിനാര്‍ മരങ്ങാട്ടുപള്ളി സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്നു. സന്മനസ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനമൈത്രി പോലീസിന്റെയും മരങ്ങാട്ടുപള്ളി പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പള്ളി സഹ വികാരി ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. സന്മനസ്സ് ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പ്രസീദ സജീവ്, സാലിമോള്‍ ബെന്നി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി എ സണ്ണി, ജനമൈത്രി പോലീസ് എസ് ഐ പി എസ് ബാബു, സിനി ആര്‍ട്ടിസ്റ്റ് ജെയിംസ് കൊട്ടാരത്തില്‍, ജോയ് തോമസ്, സി കെ ചന്ദ്രന്‍, സോജന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ് കമ്പ്യൂട്ടര്‍ സെല്ലിലെ മനോജ് കുമാര്‍ സെമിനാര്‍ നയിച്ചു. ചടങ്ങില്‍ സ്റ്റാര്‍വിഷന്‍ ക്യാമറമാന്‍ അനില്‍ കുറിച്ചിത്താനത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.



Post a Comment

0 Comments