കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിലെ കെ വിക്രമന്‍നായര്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ കെആര്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.പി വേലായുധന്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ബാബു രാജേന്ദ്രന്‍ നായര്‍, ബി രവീന്ദ്രന്‍, ബേബി ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ കുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ് സമാപനസന്ദേശം നല്കി.




0 Comments