കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ മേഖലാ കണ്‍വന്‍ഷന്‍ ഞായറാഴ്ച നടക്കും. ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന കണ്‍വന്‍ഷനില്‍ സഹകരണ മന്ത്രി വിഎന്‍ വാസവന് സ്വീകരണം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തും. മേഖലാ പ്രസിഡന്റ് എന്‍.പി തോമസ് അദ്ധ്യക്ഷനായിരിക്കും. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, പി.എസ് കുര്യച്ചന്‍, എ.കെ.എന്‍ പണിക്കര്‍, പി.സി അബ്ദുള്‍ ലത്തീഫ്, മാത്യു ചാക്കോ, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.പി തോമസ്, പി.എസ് കുര്യച്ചന്‍, ശ്രീകുമാര്‍ ആര്‍പ്പൂക്കര, ജോര്‍ജ്ജ് സെബാസ്റ്റിയന്‍, കെ.എസ് രഘുനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments