ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 17-ാമത് ബാലപ്രതിഭാ സംഗമം ഡിസംബര്‍ 19 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വായനശാല സെന്റിനറി ഹാളില്‍ പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം ലളിതാകലാ അക്കാദമി അവാര്‍ഡ് ജേതാവ് റ്റി.എസ് പ്രസാദ് നിര്‍വ്വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അദ്ധ്യക്ഷനായിരിക്കും. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ചിത്രരചനാ, പ്രസംഗ, കഥ, കവിത, ഉപന്യാസം എന്നീ വിഷയങ്ങളിലാണ് മത്സരം. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി അതിരമ്പുഴ, നീണ്ടൂര്‍, കാണക്കാരി പഞ്ചായത്തുകളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ രാവിലെ 9ന് സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡുമായി ലൈബ്രറിയിലെത്തണമെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എസ്.എം.എസ്.എം എവര്‍റോളിംഗ് ട്രോഫി നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറി അഡ്വ. പി രാജീവ്, വി.എന്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments