ഏറ്റുമാനൂരില്‍ എസ്പി പിള്ള സ്മാരക മന്ദിരത്തില്‍ അംഗന്‍വാടിയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതായി ആക്ഷേപം. സുരേഷ് കുറുപ്പ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് ഇപ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. നഗരസഭയുടെ 35-ാം വാര്‍ഡിലാണ് മന്ദിരം സ്ഥിതചെയ്യുന്നത്. കെട്ടിടനിര്‍മാണത്തിനായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി വാടകക്കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പ്രവര്‍ത്തനത്തിന് തടസമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.




0 Comments