മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ ക്രിസ്തുമസ് ആഘോഷം നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സണ്ണി സി .എ, പി.ടി.എ പ്രസിഡന്റ് ഷാജി കൊല്ലിത്തടം , അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. നക്ഷത്ര നിര്‍മ്മാണം, ക്രിസ്മസ് കാര്‍ഡ് നിര്‍മ്മാണം , കരോള്‍ ഗാനം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയായിരുന്നു ആഘോഷം. ക്രിസ്തുമസ് കേക്ക് വിതരണവും നടന്നു.




0 Comments