Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു


ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. യജ്ഞാചാര്യന്‍ ഡോക്ടര്‍ വി കെ രാമചന്ദ്രന്‍ നായര്‍, ബ്രഹ്മശ്രീ അജിത്ത് ശര്‍മ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് സപ്താഹയജ്ഞം നടന്നത്. സമാപന ദിവസം ഉദ്ധവഉപദേശം, മാര്‍ക്കണ്‌ഠേയ ചരിതം, ഭാഗവത സംഗ്രഹം തുടങ്ങിയ ഭാഗങ്ങളാണ് പാരായണം ചെയ്തത്. ആര്‍ട്ടിസ്റ്റ് അഞ്ജന ഉണ്ണികൃഷ്ണന്‍ സപ്താഹക്കാലയളവില്‍ വരച്ചു തീര്‍ത്ത '' രാധേശ്യാം' മ്യൂറല്‍ പെയിന്റിങ് യജ്ഞാചാര്യന്‍ ഡോ. വി കേ രാമചന്ദ്രന്‍ നായര്‍ അനാച്ഛാദനം ചെയ്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ആണ്ടൂര്‍ ക്ഷേത്ര ദേവസ്വം ഭാരവാഹികള്‍, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ എ.എന്‍ മോഹനന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു.



Post a Comment

0 Comments