Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ ഉത്തമേശ്വരം മഹാദേവ ക്ഷേത്രത്തില്‍ പ്രദക്ഷിണ വഴിയുടെ സമര്‍പ്പണം നടന്നു.


കിടങ്ങൂര്‍ ശ്രീ ഉത്തമേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രദക്ഷിണ വഴിയുടെ സമര്‍പ്പണം നടന്നു. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തിരുമുറ്റവും പ്രദക്ഷിണ വഴിയും ശില വിരിച്ച് നവീകരിച്ചത്. മണ്ഡലവൃത മഹോത്സവ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ പ്രദക്ഷിണ വഴി സമര്‍പ്പണം നിര്‍വ്വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍, ദേവസ്വം സെക്രട്ടറിയും ഉത്തമേശ്വരം മഹാദേവ ക്ഷേത്രം മേൽശാന്തിയുമായ ശ്രീജിത് നമ്പൂതിരി, സിനിമാ-സീരിയല്‍ താരം പ്രദീഷ് നന്ദന്‍ നിരവധി ഭക്തജനങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു. 



Post a Comment

0 Comments