Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു.



ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാറുകള്‍ ഭാഗികമായി തകര്‍ന്നു. ഇതിനിടയില്‍ പെട്ട ബൈക്ക് യാത്രികനും പരിക്കേറ്റു. 

ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസ് റോഡില്‍ പട്ടിത്താനം ജംഗ്ഷന് സമീപം ബൈപ്പാസില്‍ ആറുമണിയോടെയായിരുന്നു അപകടം. കുമാരനല്ലൂര്‍ സ്വദേശികളും മൂവാറ്റുപുഴ സ്വദേശികളുമാണ് അപകടത്തില്‍ പെട്ടത് ഇവരെ തെളളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലവാസിയും പൊതുപ്രവര്‍ത്തകനുമായ വിഷ്ണു ചെമ്മണ്ടവള്ളിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്.


Post a Comment

0 Comments