കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളുടെ ആറാം ദിവസമായ വ്യാഴാഴ്ച ഉത്സവബലി ദര്‍ശനം, പ്രദോഷ പൂജ, ദീപകാഴ്ച, വിളക്ക് എന്നിവ നടന്നു. വൈകിട്ട് ഋഷഭ വാഹന എഴുന്നള്ളിപ്പും നടന്നു. ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വ്വഹിക്കും. തിങ്കളാഴ്ച ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




0 Comments