Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു


കോട്ടയം തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. ക്രിസ്മസ് ദിനത്തില്‍ തിരുനക്കര മൈതാനത്ത് മദ്യപ സംഘം കൊലവിളിയുമായി കറങ്ങി നടന്നു. തടയാന്‍ ശ്രമിച്ചയാളുടെ തലയടിച്ച് പൊട്ടിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും പോലീസെത്താന്‍ അര മണിക്കൂര്‍ വൈകിയതായാണ് ആക്ഷേപം. പോലീസെത്തി അറസ്റ്റ് ചെയ്തയാളെ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയതെന്നും സമീപത്തുള്ളവര്‍ പറഞ്ഞു. മദ്യപാനവും, മയക്കുമരുന്നു കച്ചവടവും നടക്കുമ്പോള്‍ പോലീസും, നഗരസഭയും കാഴ്ചക്കാരായി നില്‍ക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.



Post a Comment

0 Comments