Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് ആന്റ് വയര്‍മെന്‍ അസോസിയേഷന്‍ പാലാ യൂണിറ്റ് ഉദ്ഘാടനം


കേരള ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് ആന്റ് വയര്‍മെന്‍ അസോസിയേഷന്റെ പാലാ യൂണിറ്റ് ഉദ്ഘാടനം ഡിസംബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിയന്‍ അസോസിയേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തും. ഇലക്ട്രിക്കല്‍ റെസ്‌ക്യൂ ടീം ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അംഗത്വ കാര്‍ഡ് വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിമഠം അധ്യക്ഷനായിരിക്കും. കെ ആര്‍ രാജന്‍, പി ജി വേണുഗോപാല്‍, സുഭാഷ് പി എന്‍, രാധാകൃഷ്ണന്‍ കോട്ടയം , സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പാലാ മീഡിയ സെന്ററില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ യൂണിറ്റ് ഭാരവാഹികളായ ഷൈജു കോയിക്കല്‍, പി എന്‍ സുഭാഷ്, ബിജു മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments