ഏറ്റുമാനൂര്‍ നാല്പതാം നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ മൂന്നാമത് പ്രതിഷ്ഠാവാര്‍ഷികം നടന്നു. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആചാര വിധിപ്രകാരമുള്ള ചടങ്ങുകളോടെ മാത്രമാണ് പ്രതിഷ്ഠാദിനം ആഘോഷിച്ചത്. ചൊവ്വാഴ്ച നടന്ന പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വടയാര്‍ സുമോദ് തന്ത്രികളും ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ശാന്തിയും കാര്‍മികത്വം വഹിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുദേവ കീര്‍ത്തനാലാപനം, കലശാഭിഷേകം, വിശേഷാല്‍ ദീപാരാധന എന്നിവയോടെ ആയിരുന്നു ചടങ്ങുകള്‍.




0 Comments