സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സിജിഎസ് പിള്ളയുടെ 24-മത് ചരമവാര്‍ഷികാചരണം നടത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം എഐടിയുസി ജില്ലാ സെക്രട്ടറി വികെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഉത്തമന്‍ അധ്യക്ഷത വഹിച്ചു. സിപിഐ നേതാക്കളായ കെവി പുരുഷന്‍, ബിനു ബോസ്, പികെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകര്‍ സിജിഎസ് പിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.




0 Comments