Breaking...

9/recent/ticker-posts

Header Ads Widget

സി.പി.ഐ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി.



കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി സി.പി.ഐ ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ബിനു ബോസ് ജാഥ ക്യാപ്റ്റനായി പതിനഞ്ചാം തീയതി കൈപ്പുഴമുട്ട് നിന്നും ആരംഭിച്ച വാഹനജാഥ വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് ഏറ്റുമാനൂര്‍, പുന്നത്തറ കറ്റോട്ടില്‍ സമാപിച്ചു. ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സമിതി അംഗം ഷാജു കുടമാളൂര്‍, സിപിഐ നേതാക്കളായ പുരുഷന്‍, സി.കെ, അജയകുമാര്‍, മണി നാരായണന്‍, സുമേഷ് ഡി തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ ജനുവരി 17ന് നടത്തുന്ന ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ചിനു മുന്നോടിയായാണ്  വാഹന പ്രചരണ ജാഥ നടത്തിയത്.




Post a Comment

0 Comments