ബില്‍ഡ് ഇന്ത്യ ഗ്രേറ്റര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി മുപ്പത്തി മൂന്നാം വാര്‍ഡിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. നോട്ട് ബുക്ക്, ക്രയോണ്‍, ഉള്‍പ്പെടെ 10 ഇനം പഠനോപകരണങ്ങള്‍ ആണ് നല്‍കിയത്. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ശ്രീജിത്ത് കൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം എന്നിവര്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ നല്‍കി. വാര്‍ഡിലെ എട്ടു കുട്ടികള്‍ക്കാണ് നല്‍കിയത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാര്‍ഡ് അംഗന്‍വാടിയില്‍ 11 കുട്ടികള്‍ക്കും, കല്ലറ പഞ്ചായത്തില്‍ 10 കുട്ടികള്‍ക്കും പഠന ഉപകരണങ്ങള്‍ നല്‍കിയിരുന്നു.




0 Comments