Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ജെന്‍ഡര്‍ ബഡ്ജറ്റിംഗ് ശില്‍പശാല



പാലാ നഗരസഭയില്‍ ജെന്‍ഡര്‍ ബഡ്ജറ്റിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ -കിലയുടെ അക്കാദമിക പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 50 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മാത്രമാണ് ജെന്റര്‍ ബജറ്റിംഗ് ഈ വര്‍ഷം നടത്തുന്നത്. ഇതില്‍ സംസ്ഥാന തലത്തില്‍ ഉള്ള 11 മുനിസിപ്പാലിറ്റികളില്‍ കോട്ടയം ജില്ലയില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുള്ള ഏക മുനിസിപ്പാലിറ്റി പാലായാണ്. ബജറ്റ് രൂപീകരണ പ്രക്രിയയെ വിശകലനം ചെയ്യുക , ബജറ്റ് നയങ്ങളുടെ ജെന്റര്‍ വിശകലനം നടത്തുക, വരുമാനമുണ്ടാക്കുന്ന വഴികള്‍ എന്തിനൊക്കെ വിനിയോഗിക്കുന്നു എന്നു പരിശോധിക്കുക തുടങ്ങിയവയാണ് ജെന്റര്‍ ബജറ്റിന്റെ ശില്പ ശാലയിലൂടെ ലക്ഷ്യമിടുന്നത്.  

സെമിനാറില്‍ നഗരസഭ സെക്രട്ടറി ജൂഹി മരിയ ടോം,  നഗരസഭ സ്റ്റാന്‍ഡിഗ്  കമ്മറ്റി ചെയര്‍മാന്‍മാര്‍,   കൗണ്‍സില്‍ അംഗങ്ങള്‍, കില ജില്ല കോഡിനേറ്റര്‍ ബിന്ദു അജി, കില റിസര്‍ച് അസോസിയേറ്റ് ഡോ. അമൃത, റിസോഴ്‌സ് പേഴ്‌സണ്‍ ശശികല,  അനിതാ ബാബുരാജ് , കില ട്രെയിനിംഗ് അസോസിയേറ്റ് റിസ്മിയ,   വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments