കാണക്കാരി 5784 നമ്പര്‍ ശ്രീകൃഷ്ണ എന്‍.എസ്.എസ് കരയോഗം വാര്‍ഷിക സമ്മേളനവും, ഭരണസമിതി തെരഞ്ഞെടുപ്പും ഞായറാഴ്ച നടന്നു. മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.കെ. രഘുനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ എന്‍.എസ്.എസ് കരയോഗങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും നടത്തിയതായി യൂണിയന്‍ സെക്രട്ടറി പറഞ്ഞു. കരയോഗത്തിന്റെ പ്രസിഡണ്ടായി കെ.എന്‍. ശ്രീകുമാര്‍, സെക്രട്ടറി ബി. ശശിധരന്‍ കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍, ആര്‍ സുനില്‍കുമാര്‍, ആര്‍ അജിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മഹിളാ സമാജം ഭാരവാഹികളായ ഭാമാദേവി, ഗിരിജ അജിത്ത്, രാധാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments