കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലും സോളാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു. കോട്ടയം- ഏറ്റുമാനൂര്‍ റോഡില്‍ അടിച്ചിറ വളവിലാണ് അപകടം നടന്നത്. പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുപതോളം യാത്രക്കാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.




0 Comments