Breaking...

9/recent/ticker-posts

Header Ads Widget

ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ച് അപകടം


പാലാ ടൗണില്‍ റബ്ബര്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ച് അപകടം. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. യാത്രക്കാര്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ലോറി ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പാലാ കിഴതടിയൂര്‍ ബാങ്കിന് മുന്‍വശത്താണ് അപകടം ഉണ്ടായത്. കാറിനെ ഇടിച്ചു തെറിപ്പിച്ചു മുന്നോട്ട് പോയ ലോറി മുന്‍പിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. രാമപുരം സ്വദേശികളായ  രണ്ടു വനിതകളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു  ലോറി കാറില്‍ വന്നിടിച്ചത്.




Post a Comment

0 Comments