ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തിങ്കളാഴ്ച കോട്ടയം ജില്ലയിലെത്തുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയായി പങ്കെടുക്കും. രാവിലെ 10-നാണ് സമ്മേളനം നടക്കുന്നത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 9.45ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഹെലിപാഡില്‍ ഉപരാഷ്ട്രപതി എത്തും. തുടര്‍ന്ന്് റോഡ് മാര്‍ഗം രാവിലെ 9.55ന് മാന്നാനം സ്‌കൂളില്‍ എത്തും. 11.15ന് ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
0 Comments