Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു.



പാലാ കടപ്പാട്ടൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. ചേനപ്പാടി സ്വദേശി നാഗമറ്റത്തില്‍ ശ്രീനാഥ് എന്ന 22 കാരനാണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന സഹോദരി ശ്രീലക്ഷമിക്ക് (27) ഗുരുതരമായി പരിക്കേറ്റു. 

കൊച്ചിയില്‍ IT കമ്പനി ജീവനക്കാരായായ ശ്രീലക്ഷമിയെ കൂട്ടി ചേനപ്പാടിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. കടപ്പാട്ടൂര്‍ ബൈപാസില്‍ ശ്രീനാഥും സഹോദരിയും സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയിലെത്തിയ വൈക്കം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാര്‍ മാര്‍സ്ലീവാ മെഡിസിറ്റിയിലെത്തിച്ചെങ്കിലും ശ്രീനാഥിന്റെ  ജീവന്‍ രക്ഷിക്കാനായില്ല.


Post a Comment

0 Comments