Breaking...

9/recent/ticker-posts

Header Ads Widget

CYML ന്റെ ആസ്ഥാന മന്ദിരം തകര്‍ന്ന നിലയില്‍.



പാലായിലെ സാംസ്‌കാരിക സംഘടനയായ CYML ന്റെ ആസ്ഥാന മന്ദിരം തകര്‍ന്ന നിലയില്‍. പാലാ കുരിശുപള്ളിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടം രാത്രിയുടെ മറവില്‍ ആരോ തകര്‍ത്തതായി CYM L പ്രവര്‍ത്തകര്‍ പറഞ്ഞു. 1947 ആഗസ്റ്റ് 15 ന് പ്രവര്‍ത്തനമാരംഭിച്ച CYM L പാലായിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. സാമൂഹ്യ വിരുദ്ധരാണ് കെട്ടിടം തകര്‍ത്തതെന്ന് CYML ഭാരവാഹിയായ സതീഷ് മണര്‍കാട് പറഞ്ഞു. 
പുലര്‍ച്ചെ ഒന്നരയോടെയാണ് കെട്ടിടം തകര്‍ന്നത്. സംഭവത്തില്‍ CYM L പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. സംഘടനാ വൈസ് പ്രസിഡന്റ് സോണി വലിയകാപ്പില്‍, ജനറല്‍ സെക്രട്ടറി റെജി ജോര്‍ജ്ജ് പുളിക്കല്‍, സെക്രട്ടറി സജി അഗസ്റ്റിന്‍ പുളിക്കല്‍, ട്രഷറര്‍ അനൂപ് ടെന്‍സണ്‍ വലിയകാപ്പില്‍, കമ്മറ്റി അംഗങ്ങളായ ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, സന്തോഷ് മണര്‍കാട്, സിബി കുറ്റിയാങ്കല്‍, സാജന്‍ മാത്യു പന്തപ്ലാക്കല്‍, ഫെലിക്സ് ഡിക്‌സണ്‍, ജോണി ജോസഫ്, അജി തോമസ്, ലിജോ ജോയി, ഷാജി മാത്യു, ബിജു ജോസഫ്, കെ.എം മാത്യു കുട്ടമ്പുഴ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments