Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ പഴയ കാലത്തെ ജനകീയ ഡോക്ടര്‍ ആയിരുന്ന ഡോ. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു.



പാലായിലെ പഴയ കാലത്തെ ജനകീയ ഡോക്ടര്‍ ആയിരുന്ന ഡോ. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. മലയാളത്തിന്റെ വിശ്രുത സാഹിത്യകാരന്‍, തകഴി ശിവശങ്കരപ്പിള്ളയുടെ മകള്‍ ജാനമ്മയാണ് ഡോ. ഗോപിനാഥന്റെ ഭാര്യ. പ്രഗത്ഭനായ MBBS ഡോക്ടറെ നാട്ടിലെ ജനങ്ങളും അദ്ദേഹത്തിന്റെയടുത്ത് ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും 'ചേട്ടന്‍ ' എന്ന് വിളിച്ചിരുന്നത് അക്കാലത്തും ഇന്നും അപൂര്‍വ്വതയാണ്.  പാലാ മുരിക്കുംപുഴയില്‍ ദേവീക്ഷേത്രത്തിനു മുന്നിലുള്ള റോഡിനു ഇരുവശങ്ങളിലുമായുള്ള രണ്ടു ഭവനങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ താമസ ഗൃഹവും മറ്റത്  'കല്‍പ്പന ' എന്നു പേരായ ഡിസ്‌പെന്‍സറിയും ( ക്ലിനിക് ) ആയിരുന്നു. 
പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരു കാര്‍ക്കശ്യവുമില്ലാതെ വളരെ സൗഹൃദത്തോടെയുള്ള ചികിത്സയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുരിക്കുംപുഴയിലെ കൂനാനിയില്‍, താഴത്ത് പാണാട്ട് കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. പിന്നീട് പാലായില്‍ നിന്നും തന്റെ തറവാട്ട് വീടുള്ള ആലപ്പുഴയിലേക്ക് ഗോപിനാഥന്‍ നായര്‍ ചികിത്സ മാറ്റുകയായിരുന്നു. ആലപ്പുഴ, മുല്ലയ്ക്കലുള്ള 'കാവേരി '  വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ഭാര്യ - ജാനമ്മ, മക്കള്‍ - ഐമ , രാജ് നായര്‍. സംസ്‌കാരം 07- 02-2026 , ശനിയാഴ്ച 3 PM ന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തില്‍ നടക്കും.




Post a Comment

0 Comments