Breaking...

9/recent/ticker-posts

Header Ads Widget

കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയ വയോധികനെ സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ നിന്നും പോലീസ് പൊക്കി



കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയ അംഗപരിമിതനായ വയോധികനെ സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ നിന്നും പോലീസ് പൊക്കിയത് കൗതുകമായി.  പോലീസിനെ വട്ടം കറക്കിയ സംഭവത്തില്‍ ബന്ധുക്കളുടെ തിരക്കഥ പൊളിച്ചടുക്കുകയായിരുന്നു ഏറ്റുമാനൂര്‍ പോലീസ്. ഭിന്നശേഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഏറ്റുമാനൂര്‍  വരവുകാലായില്‍ സുരേന്ദ്രനെ (68) ആണ് കഴിഞ്ഞ 29 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. 

മാന്‍ മിസ്സിങ്ങിന് ഏറ്റുമാനൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്  ഇതിനിടയില്‍ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇത് തുടര്‍ന്ന് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു. സംഭവദിവസം സുരേന്ദ്രന്‍ ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കവും കയ്യേറ്റവും ഉണ്ടായതായും, ഇത് സംബന്ധിച്ച് പരാതി നല്‍കുവാന്‍ സ്റ്റേഷനില്‍ എത്തിയ സുരേന്ദ്രന്‍ മദ്യലഹരിയില്‍ ആണെന്ന് തിരിച്ചറിഞ്ഞ് പോലീസ് ഇയാളുടെ വാഹനത്തിന്റെ താക്കോല്‍ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. വയോധികനും വികലാംഗനും ആയതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞയക്കുവാനായിരുന്നു പോലീസ് ശ്രമിച്ചത്. എന്നാല്‍ ഇതിനിടയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷനായ ഇയാള്‍ ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍   വീടിനുള്ളിലെ കട്ടിലിനടിയില്‍ നിന്നും ഇയാളെ കണ്ടെത്തി.  മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.


Post a Comment

0 Comments