Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം നടന്നു



നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം നടന്നു. രാവിലെ മഹാഗണപതി ഹോമം, പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, കരിക്ക് അഭിഷേകങ്ങള്‍, നവകം, പഞ്ചഗവ്യം എന്നിവ നടന്നു. ഉച്ചയോടെ കലശം അഭിഷേകം, കാവടി അഭിഷേകം തുടര്‍ന്ന് പുഷ്പ്പാഭിഷേകം എന്നിവയും നടന്നു. തുളസി, ചെത്തി, കൂവളം താമര, അരളി തുടങ്ങിയ പുഷ്പങ്ങള്‍ ഉപയോഗിച്ചു നടന്ന പുഷ്പാഭിഷേകം  ഭക്ത ജനങ്ങളുടെ വഴിപാടായാണ് നടത്തിയത്. തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ചെന്തിട്ടയില്ലത്തു നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യ കര്‍മികത്വം വഹിച്ചു.. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു, കാവടി ഘോഷയാത്രയും മഹാപ്രസാദഊട്ടും ഒഴിവാക്കിയാണ് തൈപ്പൂയ മഹോത്സവം നടത്തിയത്.. ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് തന്നെ കാവടി നിറച്ചു ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം വച്ചു സമര്‍പ്പിക്കുകയായിരുന്നു..വൈകിട്ട് ദീപാരാധനയോടെ ചടങ്ങുകള്‍ സമാപിച്ചു.




Post a Comment

0 Comments