വിമുക്തി മിഷനുമായി ചേര്‍ന്ന് പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി മുക്തം വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പാലാ റേഞ്ചിന്റെ പരിധിയില്‍പ്പെട്ട വിവിധ സ്‌കൂളുകളില്‍ നിന്നായി 48 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ രാമപുരം എസ്എച്ച് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രുതി നന്ദന ഒന്നാം സമ്മാനവും ഭരണങ്ങാനം സെന്റ് മേരീസ് HSS ലെ വിദ്യാര്‍ത്ഥികളായ ലീനു കെ ജോസ് രണ്ടാം സമ്മാനവും, ലിയോ സ്റ്റീഫന്‍ മാനുവല്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത വി നായര്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. പരിപാടിയില്‍ പാലാ റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ശിവന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍ വിനോദ് കുമാര്‍ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടോബിന്‍ അലക്‌സ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പാര്‍വതി രാജേന്ദ്രന്‍, സിനി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments