ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി പാലാ സെന്റ്‌തോമസ് കോളേജ് എന്‍.സി.സി നേവല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ജീവിതവും, സന്ദേശവും എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു സെമിനാര്‍. കുട്ടിക്കാനം മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ടി.വി മുരളീവല്ലഭന്‍ മുഖ്യ പ്രഭാഷണം നടത്തി. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ റവ ഡോ ജെയിംസ് ജോണ്‍ മംഗലത്ത് അദ്ധ്യക്ഷനായിരുന്നു. എന്‍.സി.സി നേവല്‍ വിങ്ങ് ഓഫീസര്‍ ഡോ അനീഷ് സിറിയക്, ചങ്ങനാശ്ശേരി നേവല്‍ യൂണിറ്റ് ചീഫ് പെറ്റി ഓഫീസര്‍ ഷെബിന്‍ കുര്യാക്കോസ് , കേഡറ്റ് ക്യാപ്റ്റന്‍ ജിസ് സൈമണ്‍, വിശ്വജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments