പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി രേഖകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഗുണഭോക്താക്കളുടെ തിരക്ക്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ മറികടന്നാണ് നൂറുകണക്കിനാളുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൂട്ടത്തോടെ എത്തുന്നത്. ബിപിഎല്‍ വിഭാഗക്കാരും ബാങ്ക് മുഖാന്തരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നവരും അനുബന്ധ രേഖകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വയോധികരും രോഗികളും വിധവകളും വികലാംഗരും അടക്കമുള്ളവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ എത്തുന്നത്. തിരക്ക് കൂടിയതോടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 വരെ ആയി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന കാര്യമാണ് ഇപ്പോള്‍ കോവിഡ് പ്രതിരോധത്തെ പോലും ബാധിക്കും വിധം ആള്‍ക്കൂട്ടമായി അവസാനിക്കുന്നത്.




0 Comments