Breaking...

9/recent/ticker-posts

Header Ads Widget

ഇരുപത്തിമൂന്നാമത് പ്രതിഷ്ഠാദിന മഹോത്സവം നടന്നു



കുമ്മണ്ണൂര്‍ എസ്എന്‍ഡിപി ശാഖായോഗം ഗുരുമന്ദിരത്തില്‍  ഇരുപത്തിമൂന്നാമത് പ്രതിഷ്ഠാദിന മഹോത്സവം നടന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കി ആയിരുന്നു പരിപാടികള്‍. പതാക ഉയര്‍ത്തലിനു ശേഷം നടന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശാഖയുടെ നേതൃത്വത്തില്‍ വാങ്ങിയ വസ്തുവിന്റെ പ്രമാണം ഔദ്യോഗികമായി കൈമാറ്റം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു കുട്ടികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ എംകോം റാങ്ക് ജേതാവായ അന്‍ജു സജീവന് ഉപഹാരസമര്‍പ്പണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഇ എം ബിനു ലൈസമ്മ ജോര്‍ജ്ജ് ,ശാഖാ പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ , വൈസ് പ്രസിഡണ്ട് ബീന നാരായണന്‍, ശാഖാ സെക്രട്ടറി സി പി ജയന്‍, ഷാജിമോന്‍  തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എൻ.ഡി.പി മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേഷൻ കമ്മറ്റി മെമ്പർ സി.ടി രാജൻ പ്രതിഷ്ഠാദിന സന്ദേശം നൽകി.



Post a Comment

0 Comments