കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ക്ഷേത്രങ്ങളില്‍ തൈപ്പുയ ആഘോഷങ്ങള്‍ നടന്നു. കിടങ്ങൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച കിടങ്ങൂരും പരിസരങ്ങളില്‍ നിന്നുമായി നിരവധി കാവടികള്‍ ആണ് എത്തിയത്. വൈകിട്ട് കിടങ്ങൂര്‍ ഉത്തമേശ്വരം, കിടങ്ങൂര്‍ കാളിയമ്മന്‍ കോവില്‍ എന്നിവിടങ്ങളില്‍ നിന്നായി ഭസ്മക്കാവടികളും പൂക്കാവടികളും എത്തി. കാവടി അഭിഷേകവും നടന്നു. ദീപാരാധനയിലും കാവടി ഘോഷയാത്രയിലും നിരവധി ഭക്തര്‍ പങ്കെടുത്തു.




0 Comments