ചരിത്രപ്രസിദ്ധമായ അതിരമ്പുഴ സെന്‍ മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. പള്ളി വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിലിന്റെ പ്രധാന കാര്‍മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. ഇടവക സമൂഹ പ്രതിനിധികള്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍, വൈദികര്‍, സന്യസ്ത സമൂഹം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇക്കുറി തിരുനാള്‍ ചടങ്ങുകള്‍ നടക്കുക. ആഘോഷങ്ങള്‍, കലാപരിപാടികള്‍, വെടിക്കെട്ട് എന്നിവയെല്ലാം ഒഴിവാക്കി. പ്രധാനതിരുനാള്‍ 24, 25 തീയതികളില്‍ നടക്കും.




0 Comments